Breaking...

9/recent/ticker-posts

Header Ads Widget

അരുവിത്തുറ സെന്റ് ജോര്‍ജ്ജ് പള്ളിയിലെ പ്രധാന തിരുനാള്‍ ആഘോഷിച്ചു



അരുവിത്തുറ സെന്റ് ജോര്‍ജ്ജ് പള്ളിയിലെ പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച വന്‍ ഭക്തജനത്തിരക്ക്. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ അനുഗ്രഹം തേടി വിശ്വാസ സാഗരം. രാവിലെ മുതല്‍ പള്ളിയും പരിസരവും വിശ്വാസികളെ കൊണ്ട് നിറഞ്ഞിരുന്നു. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ 2 വര്‍ഷമായി തിരുനാള്‍ ആഘോഷങ്ങള്‍ പരിമിതപ്പെടുത്തിയിരുന്നു. കോവിഡ് നിയന്ത്രണം മൂലം നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാതിരുന്ന ആയിരക്കണക്കിനാളുകളാണ് വല്യച്ചന്റെ അനുഗ്രഹം തേടിയെത്തിയത്. രാവിലെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കന്‍ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. തുടര്‍ന്ന് ഫാ. സ്‌കറിയ മോടിയില്‍, ഫാ. ജോസഫ് കുറുപ്പശ്ശേരിയില്‍, ഫാ. തോമസ് കൊച്ചോടയ്ക്കല്‍, ഫാ. ജോസഫ് പുരയിടത്തില്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ തിരുനാള്‍ റാസ നടന്നു. റാസയ്ക്കു ശേഷം ഭക്ത്യാദരപൂര്‍വ്വം, നടന്ന പകല്‍ പ്രദക്ഷിണത്തില്‍ ആയിരങ്ങളാണ് പ്രാര്‍ത്ഥനകളോടെ പങ്ക് ചേര്‍ന്നത്. മുത്തുക്കുടകളും, ആലവട്ടവും, വെഞ്ചാമരവും, വാദ്യമേളങ്ങളും പള്ളിമണിനാദങ്ങളും പ്രദക്ഷിണത്തിന് അകമ്പടിയേകി.




Post a Comment

0 Comments