Breaking...

9/recent/ticker-posts

Header Ads Widget

ഈരാറ്റുപേട്ടയില്‍ നിന്നും ഒരാളെ കസ്റ്റഡിയിലെടുത്തു



ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയ്ക്കിടയില്‍ കുട്ടിയെകൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ ഒരാളെ ഈരാറ്റുപേട്ടയില്‍ നിന്നും കസ്റ്റഡിയിലെടുത്തു. കുട്ടിയെ തോളില്‍ ചുമന്ന് പ്രകടനത്തില്‍ പങ്കെടുത്ത ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ നജീബിനെയാണ് ആലപ്പുഴ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. മതവിദ്വേഷം പരത്തുന്ന മുദ്രാവാക്യം വിളിച്ചതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. തിങ്കളാഴ്ച രാത്രിയാണ് അന്‍സാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതേ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഈരാറ്റുപേട്ടയില്‍ പ്രകടനം നടത്തി. നിരവധി പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു. അറസ്റ്റില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ചയും നഗരത്തില്‍ പ്രകടനം നടന്നു.




Post a Comment

0 Comments