Breaking...

9/recent/ticker-posts

Header Ads Widget

പി.സി ജോര്‍ജ്ജിന് പോലീസ് നോട്ടീസ്



ഞായറാഴ്ച രാവിലെ 11ന് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് പി.സി ജോര്‍ജ്ജിന് പോലീസ് നോട്ടീസ് നല്കി. വിവരശേഖരണത്തിനായി സ്റ്റേഷനില്‍ എത്തണമെന്ന് അസി. കമ്മീഷണര്‍ ഷാജി എസാണ് നോട്ടീസ് നല്കിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണം എന്ന വ്യവസ്ഥയോടെയാണ് പിസി ജോര്‍ജ്ജിന് കോടതി ജാമ്യം അനുവദിച്ചത്. അതിനാല്‍തന്നെ ജോര്‍ജ്ജിന് നാളെത്തെ പരിപാടി ഉപേക്ഷിച്ച് സ്റ്റേഷനില്‍ ഹാജരാകേണ്ടിവരും. മാധ്യമങ്ങള്‍പലതവണ അറസ്റ്റ് സംബന്ധിച്ച് പ്രതികരണം ആരാഞ്ഞിരുന്നുവെങ്കിലും തൃക്കാക്കരയില്‍ മറുപടി നല്കാമെന്നാണ് പി.സി ജോര്‍ജ്ജ് ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഞായറാഴ്ച എത്തണമെന്ന നോട്ടീസ് തൃക്കാക്കര സ്റ്റണ്ടാണെന്ന് അഡ്വ ഷോണ്‍ ജോര്‍ജ്ജ് പ്രതികരിച്ചു. 




Post a Comment

0 Comments