Breaking...

9/recent/ticker-posts

Header Ads Widget

പി.സി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.



എറണാകുളം വെണ്ണലയില്‍ മതവിദ്വേഷ പ്രസംഗം നടത്തി എന്ന കേസില്‍ പി.സി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം  സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നും എത്തിയ പോലീസ് സംഘം പി.സി ജോര്‍ജ്ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പരിശോധന നടത്തി.  പി.സി ജോര്‍ജ്ജ് വീട്ടിലുണ്ടായിരുന്നില്ല. പനങ്ങാട് നിന്നുമുള്ള പോലീസ് സംഘമാണ് ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയത്. വലിയ പോലീസ് സന്നാഹവും ഈരാറ്റുപേട്ടയിലെ പി.സി ജോര്‍ജ്ജിന്റെ വസതിയിലെത്തിയിരുന്നു. പി.സി ജോര്‍ജ്ജിന്റെ മൊബൈല്‍ ഫോണുകളടക്കം പോലീസ് പരിശോധിച്ചു.ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്നാണ് പി.സി ജോര്‍ജ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നത്.മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതിന് മുമ്പു തന്നെ അറസ്റ്റ് ചെയ്യുന്നതിനായാണ് പോലീസ് സംഘം എത്തിയത്.




Post a Comment

0 Comments