Breaking...

9/recent/ticker-posts

Header Ads Widget

ജയിലില്‍ കിടക്കുന്നവരുടെ അവസ്ഥ പരിശോധിക്കാന്‍ ആളില്ല. പി.സി ജോര്‍ജ്ജ്



ജയിലില്‍ കിടക്കുന്നവരുടെ അവസ്ഥ പരിശോധിക്കാന്‍ ആളില്ലാത്ത നിലയാണുള്ളതെന്ന് പിസി ജോര്‍ജ്ജ്. പ്രായധിക്യംമൂലം മരണാസന്നരായ 7 പേര്‍ വരെ ഒരു മുറിയില്‍ കഴിയുന്നുണ്ട്. 25 വര്‍ഷംവരെ ജയിലില്‍ കഴിഞ്ഞവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇവരെ ഇറക്കിവിടാന്‍ ആരും തയാറാകുന്നില്ല. 70 പേരെ പുറത്തുവിടാനുള്ള സര്‍ക്കാര്‍ നീക്കം ഗവര്‍ണര്‍ തള്ളിയതിന് കാരണം, ജയില്‍പുള്ളികളെ മോചിപ്പിക്കാന്‍ സര്‍ക്കാരിനോ ഹോം സെക്രട്ടറിയ്‌ക്കോ അധികാരമില്ലാത്തതിനാലാണ്. ജയില്‍ ഉപദേശകസമിതിയാണ് അത് തീരുമാനിക്കേണ്ടത്. വര്‍ഷംതോറും കൂടേണ്ട സമിതി കഴിഞ്ഞ 5 വര്‍ഷമായി ചേര്‍ന്നിട്ടില്ലന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.




Post a Comment

0 Comments