Breaking...

9/recent/ticker-posts

Header Ads Widget

യുവാക്കളെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ സഹോദരന്മാര്‍ അടക്കം 3 പേര്‍ അറസ്റ്റില്‍



മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാക്കളെ  കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ സഹോദരന്മാര്‍ അടക്കം 3 പേര്‍ അറസ്റ്റില്‍ .ശനിയാഴ് വൈകിട്ട് കിടങ്ങൂര്‍ തീര്‍ത്ഥം പ്രസ് റോഡിലാണ് സംഭവം. കിടങ്ങൂര്‍ സ്വദേശികളായ അജിത്, ആദര്‍ശ് എന്നിവര്‍ക്കാണ് അക്രമണത്തില്‍ പരിക്കേറ്റത്. അക്രമണം നടത്തിയ ശേഷം ഇവര്‍ ബൈക്കില്‍ പലയിടങ്ങളിലായി കറങ്ങി നടക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു തുടര്‍ന്ന് കിടങ്ങൂര്‍ പോലീസ് എത്തി ഇവരെ പിടികൂടുകയായിരുന്നു സഹോദരന്മാരായ ചെമ്പിളാവ് നെടുമങ്ങാട്ട് അതുല്‍ റെജി (21) ആനന്ദ് റെജി (19),  കൂട്ടാളിയായ കിടങ്ങുര്‍ സൗത്ത് ഓലൂര്‍ തുരുത്തേല്‍ നോഹല്‍ വിജയന്‍ (19) എന്നിവരെയാണ് കിടങ്ങൂര്‍ പോലീസ് പിടികൂടിയത് . കിടങ്ങൂര്‍ എസ്.എച്ച്.ഒ  ബിജു കെ.ആര്‍,  കിടങ്ങൂര്‍ എസ്.ഐ കുര്യന്‍ മാത്യു,   എസ്.ഐ കെ.വി പത്രോസ്, സിപിഒ മാരായ സുനില്‍ കുമാര്‍,  ഗ്രിഗോറിയോസ്,   ജിതീഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.




Post a Comment

0 Comments