Breaking...

9/recent/ticker-posts

Header Ads Widget

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് ചാണ്ടി ഉമ്മനുമായി പ്രചാരണം നടത്തി



കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പം സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനുമായി അയര്‍ക്കുന്നം  പഞ്ചായത്തിലെ കടകളില്‍  സന്ദര്‍ശനം നടത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് വലിയ ഭൂരിപക്ഷം നേടിക്കൊടുക്കുവാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയാണന്നു കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ  ജോസഫ് പറഞ്ഞു. 

അതിവേഗം ബഹുദൂരം പിന്നിട്ട് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍  പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. തന്റെ പിതാവിനോട് ഉള്ളതുപോലെ തന്നെ  പുതുപ്പള്ളിയിലെ ജനങ്ങള്‍ തന്നെയും സ്‌നേഹിക്കുന്നതില്‍ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിയാണ് സ്ഥാനാര്‍ഥി കടകള്‍ കയറിയിറങ്ങി പുതിയ ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കം കുറിച്ചത്.

പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചരിത്ര വിജയം കുറിക്കുമെന്നു യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. യുഡിഎഫ് നേതാക്കളായ മോന്‍സ് ജോസഫ് എംഎല്‍എ, തോമസ് ഉണ്ണിയാടന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ഫിലിപ്പ് ജോസഫ്, സജി മഞ്ഞക്കടമ്പില്‍, തോമസ് കണ്ണന്തറ, ജിജി നാഗമറ്റം തുടങ്ങിയ നേതാക്കള്‍ വ്യാപാര സ്ഥാപനങ്ങള്‍  സന്ദര്‍ശിക്കുന്നതിന് നേതൃത്വം നല്‍കി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകരാണ് ചാണ്ടി അഭിവാദ്യം അര്‍പ്പിച്ച് അയര്‍ക്കുന്നത്തു എത്തിയത്. 




Post a Comment

0 Comments