Breaking...

9/recent/ticker-posts

Header Ads Widget

ലാപ്പ്‌ടോപ്പുകളുടെ വിതരണോദ്ഘാടനം



മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്‌കൂളിന് എംപി ഫണ്ടില്‍ നിന്നും അനുവദിച്ച 6 ലാപ്പ്‌ടോപ്പുകളുടെ വിതരണോദ്ഘാടനം ജോസ് മാണി എംപി  നിര്‍വഹിച്ചു. ജില്ലാപഞ്ചായത്തംഗം പി.എം മാത്യു അനുവദിച്ച ഫണ്ട് ഉപയോഗിച്ച് സ്‌കൂളില്‍ നിര്‍മിച്ച ഷീടോയ്‌ലറ്റിന്റെ ഉദ്ഘാടനവും MP നിര്‍വഹിച്ചു. സെന്റ് തോമസ് ഹൈസ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്.  സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടികള്‍ പാലാ കോര്‍പ്പറേറ്റ് എജ്യൂക്കേഷനല്‍ ഏജന്‍സി സെകട്ടറി ഫാദര്‍ ബര്‍ക്കുമന്‍സ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസഫ് ഞാറക്കാട്ടില്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം P.M  മാത്യു, പഞ്ചായത്ത് പ്രസിഡന്റ് ബല്‍ജി എമ്മാനുവല്‍,  AEO KR ബിന്ദുജി,  മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് MM തോമസ്, ബ്ലോക് പഞ്ചായത്തംഗം ജോണ്‍സണ്‍ പുളിക്കീല്‍, പഞ്ചായത്തംഗം പ്രസീദ സജീവ് , ഹെഡ്മാസ്റ്റര്‍ സണ്ണി CA,  LPS ഹെഡ്മാസ്റ്റര്‍ സാജന്‍ ആന്റണി , ഷാജി കൊല്ലിത്തടം , സിസ്റ്റര്‍ ഷാന്റി , ഷിനു തോമസ് , അല്‍ഫോന്‍സ  ബിനോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments