Breaking...

9/recent/ticker-posts

Header Ads Widget

വികസന സെമിനാറും പ്രതിഭാ സംഗമവും നടത്തി



മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷികപദ്ധതി  വികസന സെമിനാറും പ്രതിഭാ സംഗമവും നടത്തി. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു വി ജോണ്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബല്‍ജി എമ്മാനുവല്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഉഷാരാജു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ തുളസീദാസ്, ജാന്‍സി ടോജോ, മെമ്പര്‍മാരായ സന്തോഷ് കുമാര്‍ എം എന്‍, പ്രസീദ സജീവ്, നിര്‍മ്മല ദിവാകരന്‍, ലിസി ജോര്‍ജ്, സലിമോള്‍ ബെന്നി, ബെനെറ്റ് പി മാത്യു, ജോസഫ് ജോസഫ്, ലിസി ജോയി, സാബു അഗസ്റ്റിന്‍ സെക്രട്ടറി ശ്രീകുമാര്‍ എസ് കൈമള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗുരുവായൂര്‍ ക്ഷേത്രം മുന്‍മേല്‍ശാന്തി സാമവേദാചാര്യന്‍  ഡോ. ശിവകരന്‍ നമ്പൂതിരി,  വനമിത്ര അവാര്‍ഡ് ജേതാവും  സാഹിത്യകാരനും  കാനനക്ഷേത്രത്തിന്റെ ഉടമയുമായ  അനിയന്‍ തലയാറ്റുംപിള്ളി, 'ടെറി ഈഗിള്‍ട്ടണ്‍' എന്ന പുസ്തകത്തിന് 2023ലെ  സമദര്‍ശന  സാഹിത്യ പുരസ്‌കാരം നേടിയ ഡോ. തോമസ് സ്‌കറിയ, NABH അംഗീകാരം ലഭിച്ച ആണ്ടൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. സുജ സെബാസ്റ്റ്യന്‍, ഭിന്ന ശേഷിക്കാരനായമികച്ച ജീവനക്കാരനുള്ള സാമൂഹ്യ നിതിവകുപ്പിന്റെ  അംഗീകാരം ലഭിച്ച മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്ക്  പ്രമോദ് പി എ, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അക്ഷരശ്ലോകം എ ഗ്രേഡ് കരസ്ഥമാക്കിയ മാസ്റ്റര്‍ ദേവ് കൃഷ്ണ, ബാഡ്മിന്റണില്‍ കേരളത്തെ പ്രതിനിധീകരിച്ച ചോയിസ് സിജോ, എംജി യൂണിവേഴ്‌സിറ്റി എം. എസ്. സി മാത്തമാറ്റിക്‌സില്‍ ഫസ്റ്റ് റാങ്ക് കരസ്ഥമാക്കിയ ശ്രീലക്ഷ്മി പി ആര്‍ എന്നിവരെആദരിച്ചു.




Post a Comment

0 Comments