Breaking...

9/recent/ticker-posts

Header Ads Widget

അന്തീനാട് മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ മാര്‍ച്ച് 2 മുതല്‍



അന്തീനാട് മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ മാര്‍ച്ച് 2 മുതല്‍ 9 വരെ നടക്കും. മാര്‍ച്ച് 2 ശനിയാഴ്ച വൈകീട്ട് 7.30 ന് നടക്കുന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് തന്ത്രി പയ്യപ്പിള്ളില്‍ ഇല്ലത്ത് മാധവന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. 2 മുതല്‍ 6 വരെ ഉത്സവദിവസങ്ങളില്‍ ഉത്സവബലി ദര്‍ശനം നടക്കും. തിരുവരങ്ങില്‍ വിവിധ കലാപരിപാടികളും നടക്കും. മഹാശിവരാത്രി ദിനമായ മാര്‍ച്ച 8ന് ശ്രീബലി എഴുന്നള്ളിപ്പ് ,കാവടി ഘോഷയാത്ര ,കാവടി അഭിഷേകം എന്നിവ നടക്കും. രാത്രി 12 മുതല്‍ ശിവരാത്രി പൂജ പള്ളിവേട്ട ,എഴുന്നള്ളിപ് എന്നിവ നടക്കും. മാര്‍ച്ച് 9 ന് തിരുവാറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും ക്ഷേത്രത്തില്‍ പുനരുദ്ധാരണ നവീകരണ കലശചടങ്ങുകള്‍ക്കു ശേഷം തിരുവുത്സവം 8 ദിവസമാക്കുകയും ആറാട്ട് വൈകുന്നേരത്തേക്കു മാറ്റി എതിരേല്പ് പ്രൗഡഗംഭീരമായി നടത്തുകയും ചെയ്യുമെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളന ത്തില്‍ ക്ഷേത്രഭരണ സമിതി പ്രസിഡന്റ് PK മാധവന്‍ നായര്‍ സെക്രട്ടറി VD സുരേന്ദ്രന്‍ നായര്‍  KB പ്രവീണ്‍കുമാര്‍ PM ജയചന്ദ്രന്‍ PR ഹരിദാസ്  MK രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു




Post a Comment

0 Comments