Breaking...

9/recent/ticker-posts

Header Ads Widget

യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍



യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.ഗാനമേളക്കിടയില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുലിയന്നൂര്‍ കെഴുവന്‍കുളം ലക്ഷംവീട് കോളനി ഭാഗം സ്വദേശികളായ കോട്ടയില്‍ വീട്ടില്‍ അശ്വിന്‍ സാബു (23), കുന്നേപറമ്പില്‍ വീട്ടില്‍ ജിനോ ജോസ്  (23) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.




 ഇവരും സുഹൃത്തുക്കളും ചേര്‍ന്ന് കഴിഞ്ഞദിവസം രാത്രിയില്‍ കെഴുവന്‍കുളം അമ്പലത്തില്‍ ഗാനമേള കാണുവാന്‍ എത്തിയ യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കെഴുവന്‍കുളം അമ്പലത്തില്‍ നടന്ന ഗാനമേള സ്ഥലത്ത് വച്ചുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഇവര്‍ സമീപവാസികളായ മൂന്നോളം  യുവാക്കളെ ആക്രമിക്കുകയും, ഇവിടെ നിന്നും പോയ മറ്റൊരു യുവാവിനെ ഇവര്‍ ഓട്ടോയില്‍ പിന്തുടര്‍ന്നെത്തി മാര്‍ സ്ലീവാ ആശുപത്രി ഭാഗത്തുവെച്ച് കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, ഇവര്‍ ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലാ സ്റ്റേഷന്‍ എസ്.എച്ച്.ഓ ജോബിന്‍ ആന്റണി, എസ്.ഐ ബിനു വി.എല്‍, ജയന്‍ കെ.എസ്, സി.പി.ഓ മാരായ രഞ്ജിത്ത്,അരുണ്‍ കുമാര്‍, ശങ്കര്‍,  മോനിഷ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ശക്തമാക്കി.





Post a Comment

0 Comments