Breaking...

9/recent/ticker-posts

Header Ads Widget

ആണ്ടൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര തിരുവുത്സവത്തിന് കൊടിയേറി



ആണ്ടൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര തിരുവുത്സവത്തിന്  കൊടിയേറി. കൊടിയേറ്റ് ചടങ്ങുകള്‍ക്ക്  ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് അനില്‍ ദിവാകരന്‍ നമ്പൂതിരിമുഖ്യ കാര്‍മികത്വം വഹിച്ചു.  മേല്‍ശാന്തി ഏറതുരുത്തിയില്‍ മോഹനന്‍ നമ്പൂതിരി സഹകാര്‍മികനായിരുന്നു. നൂറോളം കലാകാരികള്‍ പങ്കെടുത്ത മഹാ തിരുവാതിര അരങ്ങേറി.  എംജി യൂണിവേഴ്‌സിറ്റി എംഎസ്‌സി മാത്തമാറ്റിക്‌സ് ഒന്നാം റാങ്ക് നേടിയ പി ആര്‍ ശ്രീലക്ഷ്മി പുതുശ്ശേരി തറപ്പിലിന് രുദ്രമുദ്ര പുരസ്‌കാരം മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പി എം. റസീഖ് സമ്മാനിച്ചു അഞ്ചക്കുളം ഭജന്‍സിന്റെ നാമ സങ്കീര്‍ത്തന ലഹരിയും നടന്നു. മാര്‍ച്ച് 17ന് പള്ളിവേട്ട ഉത്സവദിനത്തില്‍ രാവിലെ 9ന് കാഴ്ച ശ്രീബലി , ഉച്ചകഴിഞ്ഞ് മൂന്നിന് പറയ്‌ക്കെഴുന്നള്ളിപ്പ് അഞ്ചക്കുളം ദേവീക്ഷേത്ര സന്നിധിയില്‍ സമൂഹപ്പറ . വൈകിട്ട് അഞ്ചിന് മരങ്ങാട്ടുപിള്ളി പാറപ്പനാല്‍ കൊട്ടാരത്തില്‍ നിന്ന് എഴുന്നള്ളത്ത്. 5 30ന് ആണ്ടൂര്‍ സരസ്വതി വിലാസം എന്‍എസ്എസ് കരയോഗത്തില്‍ എഴുന്നള്ളത്തിന് സ്വീകരണം എന്നിവ നടക്കും. വൈകിട്ട് 6 30ന്  താലപ്പൊലി ഘോഷയാത്ര ആണ്ടൂര്‍ എസ്എന്‍ഡിപി ഗുരു മന്ദിരത്തില്‍ നിന്നും ആരംഭിക്കും.. മാര്‍ച്ച് 18 ആറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും  വൈകിട്ട് ആറിന് ആറാട്ട് ബലി തുടര്‍ന്ന് കൊടിയിറക്കല്‍ ഏഴിന് ക്ഷേത്രക്കുളത്തില്‍  ആറാട്ട് 7 30ന് ക്ഷേത്ര മൈതാനത്ത് ആറാട്ട് എതിരേല്‍പ്പ് എന്നിവ നടക്കും.




Post a Comment

0 Comments