Breaking...

9/recent/ticker-posts

Header Ads Widget

വനിതകളുടെ താലപ്പൊലി ഘോഷയാത്ര നടന്നു



മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ സമാപന ദിവസമായ തിങ്കളാഴ്ച പാറപ്പനാല്‍ കൊട്ടാരത്തില്‍ നിന്ന് ടൗണ്‍ ചുറ്റി ക്ഷേത്രത്തിലേയ്ക്ക് വനിതകളുടെ താലപ്പൊലി ഘോഷയാത്ര നടന്നു. അലങ്കരിച്ച രഥത്തിന് വാദ്യമേളങ്ങളും ഗരുഡന്‍, മയില്‍ നൃത്തം എന്നിവയും അകമ്പടിയായി. താലപ്പൊലി വരവേല്പിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ ദീപാരാധനയും സമൂഹപറയും പ്രസാദ സദ്യയും നടന്നു. തിരുവരങ്ങില്‍ നടത്തിയ വിവിധ  പരിപാടികള്‍ക്ക് ദേവസ്വം പ്രസിഡന്റ് എ.എസ്. ചന്ദ്രമോഹനന്‍ , സെക്രട്ടറി കെ.കെ. സുധീഷ്, കണ്‍വീനര്‍ കെ.കെ. നാരായണന്‍, ഡോ. ആര്യശ്രീ വിഷ്ണു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ രാജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തിങ്കളാഴ്ച നടന്ന കലശപൂജ, കലശാഭിഷേക ചടങ്ങുകള്‍ക്ക് തന്ത്രി മുണ്ടക്കൊടി വിഷ്ണു നമ്പൂതിരിയും മേല്‍ശാന്തി പ്രവീണ്‍ നമ്പൂതിരിയും  പ്രധാന കാര്‍മ്മികത്വം വഹിച്ചു.




Post a Comment

0 Comments