Breaking...

9/recent/ticker-posts

Header Ads Widget

അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ വീട്ടിലെത്തുന്നു.



മധ്യവേനലവധിക്കാലം ഫലപ്രദമായി വിനിയോഗിക്കാനുള്ള ബോധവത്കരണവുമായി ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് സ്‌കൂളിലെ  അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ വീട്ടിലെത്തുന്നു. കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ ഇല്ലാത്ത മധ്യവേനല്‍ അവധിക്കാലത്ത്  മോബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് , കമ്പ്യൂട്ടര്‍ എന്നിവയുടെ അടിമയാകാതെ അവ ആവശ്യത്തിന് മാത്രം ഉപയോഗിച്ച് അവധിക്കാലം ഫലപ്രദമായി വിനിയോഗിക്കാനാണ് അധ്യാപകര്‍ നിര്‍ദ്ദേശിക്കുന്നത്.  



സൗഹൃദങ്ങള്‍ പുതുക്കാനും  മാതാപിതാക്കളൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും, കുടുംബത്തിലെ മുതിര്‍ന്ന കാരണവന്മാരുടെ പക്കല്‍ നിന്നും സ്വന്തം കുടുംബ ചരിത്രം പഠിക്കാനും അവധിക്കാലം ഉപയോഗിക്കണം.   വീട്ടുകരോടൊപ്പം വിനോദയാത്രകള്‍ പോകുവാനും നാട്ടിലും ചുറ്റുവട്ടത്തു താമസിക്കുന്നവരുമായി ആരോഗ്യപരമായ ബന്ധങ്ങള്‍ സ്ഥാപിക്കാനും അവധിക്കാലം പ്രയോജനപ്പെടുത്തണമെന്നും അധ്യാപകര്‍ വിദ്യാര്‍ത്ഥികളോട്  പറഞ്ഞു. LS S, USS സ്‌കോളര്‍ഷിപ്പ് കിട്ടിയ കുട്ടികളെയും വീട്ടിലെത്തി അനുമോദിച്ചു.  ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ്, അധ്യാപകരായ സെന്‍ അബ്രാഹം, സോഫി സെബാസ്റ്റ്യന്‍, ബിജു എന്‍ ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്കി.




Post a Comment

0 Comments