SC-ST ലിസ്റ്റ് അട്ടിമറിക്കുന്ന സുപ്രീംകോടതി വിധി മറികടക്കുവാന്‍ പാര്‍ലമെന്റില്‍ നിയമ നിര്‍മ്മാണം നടത്തണമെന്നാവശ്യപെട്ട് നടന്ന ഹര്‍ത്താലിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ ദലിത് ആദിവാസി ബഹുജന്‍ സ്ത്രീ പൗരാവകാശ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി. കോട്ടയം ഗാന്ധി സ്‌ക്വയറില്‍ നിന്നും ആരംഭിച്ച പ്രകടനം ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ സമ്മേളനം കേരള ചേരമര്‍ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ.ആര്‍ സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ആദി ജനസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ജെ തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേല്‍ മുഖ്യ പ്രഭാഷണം നടത്തി, കെ.പി.എം.എസ് നേതാക്കളായ കെ.ആര്‍.ഗോപി, വൈക്കം ശിവദാസന്‍, എന്‍.ഡി.എല്‍.എഫ് സംസ്ഥാന സെക്രട്ടറി രമേശന്‍ അഞ്ചലശേരി, കാക്കാല സമുദായ വെല്‍ഫെയര്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് സദാശിവന്‍ കെ.എസ്, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ സംയുക്ത സമിതി ജില്ലാ പ്രസിഡന്റ് പി.വി പ്രസന്നന്‍, വേടന്‍ ഗോത്ര മഹാ സഭ ജില്ലാ പ്രസിഡന്റ് വിജയന്‍ ആര്‍പ്പൂക്കര, ബിവിഎസ് സംസ്ഥാന നേതാക്കളായ എന്‍.എസ് കുഞ്ഞുമോന്‍, ടി.എസ് രവികുമാര്‍, എന്‍.എസ് ശശികുമാര്‍, സുമ മധുകുമാര്‍,, സി.വി രാജപ്പന്‍ കുറിച്ചി, കെ.പി.എം.എസ് കടുത്തുരുത്തി യൂണിയന്‍ സെക്രട്ടറി ശ്രീജിത്ത് പി.ശശി തുടങ്ങിയവര്‍ പ്രസംഗിച്ചു.


.webp)


0 Comments