Breaking...

9/recent/ticker-posts

Header Ads Widget

മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിക്ക് വ്യാഴാഴ്ച തുടക്കമാകും.

 


സീറോ മലബാര്‍സഭ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിക്ക് വ്യാഴാഴ്ച തുടക്കമാകും.  22 മുതല്‍ 25 വരെ പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും സെന്റ് തോമസ് കോളജ് ക്യാമ്പസിലുമായാണ് അസംബ്ലി നടക്കുന്നത്.  അസംബ്ലിയില്‍ 348 അംഗങ്ങളാണ് പങ്കെടുക്കുന്നത്.   വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്  അസംബ്ലി ആന്തത്തെ തുടര്‍ന്ന് അസംബ്ലിയുടെ ക്രമം അംസംബ്ലി കമ്മിറ്റി സെക്രട്ടറി റവ.ഡോ. ജോജി കല്ലിങ്കല്‍ വിശദീകരിക്കും.   മുന്‍ അസംബ്ലിയുടെ റിപ്പോര്‍ട്ടിംഗ് സിനഡ് സെക്രട്ടറി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി നിര്‍വഹിക്കും.   മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ആമുഖപ്രഭാഷണം നടത്തും. വെള്ളിയാഴ്ച രാവിലെ ആറിന് മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ  കുര്‍ബാനയെ തുടര്‍ന്ന്ഒന്‍പതിന്  ഉദ്ഘാടനസമ്മേളനം. ആരംഭിക്കും.  മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിക്കും. ഇന്ത്യയുടെ അപ്പോസ്തോലിക്ക് ന്യുണ്‍ ഷ്യോ  ആര്‍ച്ച്ബിഷപ്പ് ലിയോപോള്‍ദോ ജിറെല്ലി ഉദ്ഘാടനം നിര്‍വഹിക്കും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തും. സീറോമലബാര്‍സഭയിലെ വിശ്വാസപരിശീലന നവീകരണം എന്ന വിഷയത്തില്‍ പ്രബന്ധാവതരണം നടക്കും.  അസംബ്ലി കണ്‍വീനര്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഗ്രൂപ്പ് ചര്‍ച്ചാ നിര്‍ദ്ദേശങ്ങള്‍ നല്‍കും. മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭ തലവന്‍ ബസേലിയോസ് മാര്‍ത്തോമ്മ തൃതീയന്‍ അനുഗ്രഹപ്രഭാഷണം നടത്തും. 3.15ന് സീറോമലബാര്‍സഭയുടെ  മുന്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കുള്ള ആദരവ് സമര്‍പ്പണം. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ആശംകളര്‍പ്പിയ്ക്കും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മറുപടി പ്രസംഗം നടത്തും. സുവിശേഷപ്രഘോഷണത്തില്‍ അത്മായരുടെ സജീവ പങ്കാളിത്തം എന്ന വിഷയത്തില്‍ പ്രഫ.കെ.എം ഫ്രാന്‍സിസ്, റവ.ഡോ. സിബിച്ചന്‍ ഒറ്റപ്പുരയ്ക്കല്‍, ഫാ. ജോമോന്‍ അയ്യങ്കനാല്‍ എംഎസ്ടി, ഡോ.കൊച്ചുറാണി ജോസഫ് എന്നിവര്‍ പ്രബന്ധാവതരണം നടത്തും.




Post a Comment

0 Comments