Breaking...

9/recent/ticker-posts

Header Ads Widget

കരനെല്‍ കൃഷി, ജൈവ പച്ചക്കറി കൃഷി എന്നിവ ആരംഭിച്ചു.

 


പുലിയന്നൂര്‍ ഗവണ്‍മെന്റ് ന്യൂ എല്‍ പി സ്‌കൂളില്‍ ഇക്കോ ക്ലബ്ബിന്റെ അഭിമുഖ്യത്തില്‍ കരനെല്‍ കൃഷി, ജൈവ പച്ചക്കറി കൃഷി എന്നിവ ആരംഭിച്ചു. തെക്കുംമുറി പാടശേഖരസമിതി സെക്രട്ടറി  ഷൈബു തോമസിന്റെ നേതൃത്വത്തിലാണ്  കൃഷി ആരംഭിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് നെല്‍കൃഷി പരിചയപ്പെടുത്തുന്നതിനും, വിഷ രഹിത പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നതിനും ആണ്  ശ്രമിക്കുന്നതെന്നു ഹെഡ്മിസ്‌ട്രെസ് ആശാ ബാലകൃഷ്ണന്‍ പറഞ്ഞു.. കര്‍ഷക വേഷം ധരിച്ചാണ് കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തത്. കൃഷി തീം ആയി തെയ്യത്താരേ.. യ് എന്ന സ്‌കൂളിന്റെ  അക്ഷര പരിശീലന പദ്ധതിയുടെ ക്ലാസ്സും നടന്നു. പാലാ ബി ആര്‍ സി യിലെ ഹരീന്ദ്രനാഥും രക്ഷിതാക്കളായ  ദിവ്യാപ്രസാദ്, രജനീ ഷാബു, സിമി മാത്യു, മീരാ ജയ്‌സണ്‍ എന്നിവരും  പങ്കെടുത്തു..




Post a Comment

0 Comments