Breaking...

9/recent/ticker-posts

Header Ads Widget

ടൗണ്‍ ബസ് സ്റ്റാന്‍ഡിന് സമീപം റിവര്‍വ്യൂ റോഡിലുള്ള ശുചിമുറിയിലേക്കുള്ള പൈപ്പ് ലൈന്‍ കട്ട് ചെയ്തു.

 


പാലാ നഗരസഭ ടൗണ്‍ ബസ് സ്റ്റാന്‍ഡിന് സമീപം റിവര്‍വ്യൂ റോഡിലുള്ള  ശുചിമുറിയിലേക്കുള്ള പൈപ്പ് ലൈന്‍ കട്ട് ചെയ്തു. ശുചിമുറിയില്‍ വെള്ളമില്ലാതായത് യാത്രക്കാരെയും  ഓട്ടോറിക്ഷ സ്റ്റാന്റിലെ തൊഴിലാളികളെയും ദുരിതത്തിലാക്കുന്നു. വെള്ളമില്ലാത്തതിനാല്‍ ശുചിമുറിയുടെ വെളിയിലാണ് യാത്രക്കാരും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നത്. ഇവിടം വൃത്തിഹീനവും ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലുമാണ്. മഴ പെയ്യുന്നതോടെ ഇവിടെനിന്നുള്ള മലിനജലം റോഡിലൂടെ ഒഴുകുകയും ചെയ്യുന്നു. സ്റ്റാന്‍ഡില്‍ ഉള്ള ഷീ ടോയ്‌ലറ്റ് പ്രവര്‍ത്തിയ്ക്കാതായിട്ട് നാളുകള്‍ ഏറെ ആയി. ബസ് സ്്റ്റാന്‍ഡില്‍ എത്തുന്ന യാത്രക്കാരും വ്യാപാരികളും ഓട്ടോ തൊഴിലാളികളും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുവാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍  അധികൃതരുടെ ഭാഗത്തുനിന്ന് എത്രയും വേഗം നടപടി ഉണ്ടാവണമെന്ന ആവശ്യമാണ് ഉയരുന്നത്.




Post a Comment

0 Comments