Breaking...

9/recent/ticker-posts

Header Ads Widget

കയാക്കിംഗ് മത്സരങ്ങളില്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ജേതാക്കളായി



പാലാ സെന്റ് തോമസ് കോളേജില്‍ കായിക വകുപ്പിന്റെ  നേതൃത്വത്തില്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി  നടത്തിയ ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റ് കയാക്കിംഗ് മത്സരങ്ങളില്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ജേതാക്കളായി. പൊളിറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് രണ്ടാം സ്ഥാനവും ഫിസിക്‌സ് ഡിപ്പാര്‍ട്‌മെന്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 


കോളേജ് പ്രിന്‍സിപ്പല്‍ ഡോ സിബി ജെയിംസ്,  വൈസ് പ്രിന്‍സിപ്പല്‍ ഡോ. സാല്‍വിന്‍ കാപ്പിലിപ്പറമ്പില്‍ എന്നിവര്‍ ജേതാക്കള്‍ക്ക് ട്രോഫികള്‍ നല്‍കി.  കോളേജിലെ ഇന്റഗേറ്റ്ഡ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ സിമ്മിംഗ് പൂളിലാണ്  മത്സരം നടന്നത്. കോളേജിലെ 200ലധികം പുരുഷ വനിത വിദ്യാര്‍ത്ഥികള്‍  പങ്കെടുത്തു.




Post a Comment

0 Comments