കടപ്ലാമറ്റം മേരി മാതാ പബ്ലിക് സ്‌കൂളില്‍ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രവൃത്തി പരിചയമേള സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ റവ.ഫാ. ജോസഫ് മുളഞ്ഞനാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മേളയില്‍ വിദ്യാര്‍ത്ഥികള്‍ വിവിധയിനം നിശ്ചല-ചലന മാതൃകകള്‍, പരീക്ഷണങ്ങള്‍, ചാര്‍ട്ടുകള്‍ എന്നിവ പ്രദര്‍ശിപ്പിച്ചു. പ്രകൃതി സൗഹാര്‍ദ രീതിയിലാണ് പ്രവര്‍ത്തി പരിചയമേള സംഘടിപ്പിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മോബി മാത്യു, അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്കി.
0 Comments