Breaking...

9/recent/ticker-posts

Header Ads Widget

പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിച്ചു



ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കാണക്കാരി യൂണിറ്റിന്റെയും എസ് എം വൈ എം രത്‌നഗിരി യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധന, രക്ത പരിശോധന, കേള്‍വി പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. പട്ടിത്താനം രത്‌നഗിരി സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ക്യാമ്പ് രത്‌നഗിരി പള്ളി അസിസ്റ്റന്റ് വികാരി ഫാദര്‍ മാത്യു കണിയാമ്പടി, എ കെ പി എ സംസ്ഥാന വൈസ് പ്രസിഡന്റ് ജുനിയില്‍ മേഖലാ പ്രസിഡന്റ് അനീഷ് കാണക്കാരി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. 

എകെപിഎ കാണക്കാരി യൂണിറ്റ് പ്രസിഡന്റ് അനു ട്രീസ അധ്യക്ഷത വഹിച്ചു. എസ് എം വൈ എം പ്രസിഡന്റ് ക്രിസ്റ്റോ ജോസഫ്, AKPA നേതാക്കളായ ബിനേഷ് ജി പോള്‍,   ഗിരിജ വിജിമോന്‍, ശ്യാമളേന്തു,  സുരേഷ് ശ്രീധര്‍, മേഖല പിആര്‍ഒ  ഡിന്നി പി ജോര്‍ജ്, സി.എന്‍ വിജിമോന്‍,സിമി റ്റിനില്‍, എം ആര്‍ അനീഷ്,   സിമി മണിയപ്പന്‍ ,   ജയ്‌മോന്‍ കെ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തെള്ളകം അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റലും, ഏറ്റുമാനൂര്‍ മെഡിലൈന്‍  ലബോറട്ടറിസുമാണ് പരിശോധനകള്‍ നടത്തിയത്.  200   ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു.

Post a Comment

0 Comments