പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ ഫലവൃക്ഷ കൃഷികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന കൃഷി വകുപ്പും സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷനും പൂഞ്ഞാര്‍ എംഎല്‍എ സര്‍വീസ് ആര്‍മിയും ചേര്‍ന്ന് നടപ്പാക്കുന്ന ഫലസമൃദ്ധി പദ്ധതി കര്‍ഷക ക്ഷേമ കാര്‍ഷിക വികസന വകുപ്പുമന്ത്രി പ്രസാദ് ഉദ്ഘാടനം ചെയ്തു. ഫലവൃക്ഷ കൃഷിയില്‍ വിളവെടുപ്പിനു ശേഷമുള്ള നഷ്ടം കുറയ്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 1500 കോടി രൂപയോളം വിളവെടുപ്പാനന്തര നഷ്ടമായി ഉണ്ടായി എന്നാണു കണക്കാക്കുന്നത്. ശീതീകരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയും മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ സൃഷ്ടിച്ചും ഈ നഷ്ടം നികത്താന്‍ സാധിക്കും.
കൃഷി രീതികള്‍ സ്മാര്‍ട്ടാകുന്ന സ്മാര്‍ട്ട് ഫാമിങ്ങിലേക്ക് മാറാനുള്ള നടപടികളാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചുവടുവച്ചിരിക്കുന്നത്. അതിനായി ഒരുക്കിയിട്ടുളള കതിര്‍ ആപ്പ് ഉടന്‍ സജ്ജമാകുമെന്നും മന്ത്രി പറഞ്ഞു.തിടനാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗര്‍, ഈരാറ്റുപേട്ട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ്, തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്‌കറിയ പൊട്ടാനിയില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോര്‍ജ് മാത്യൂ അത്യാലില്‍, രേഖാ ദാസ്, ബിജോയ് ജോസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.ആര്‍. അനുപമ, ജില്ലാപഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ്, ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ ജോസഫ് ജോര്‍ജ്, മിനി സാവിയോ, മേഴ്സി മാത്യൂ, തിടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീനാ ജോര്‍ജ്, സ്ഥിരം സമിതി അധ്യക്ഷരായ ഓമന രമേശ്, പ്രിയ ഷിജു ആക്കക്കുന്നേല്‍, ജോസ് ജോസഫ് കാവുങ്കല്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, ജില്ലാ കൃഷി ഓഫീസര്‍ സിജോ ജോസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മീന മാത്യൂ, അസിസ്റ്റന്റ് ഡയറക്ടര്‍ അശ്വതി വിജയന്‍, ഫലസമൃദ്ധി ചീഫ് കോഡിനേറ്റര്‍ ജോര്‍ജ് ജോസഫ്, കര്‍ഷകരായ ജോസഫ് തോമസ് കാവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു ഫലവര്‍ഗങ്ങളുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ എന്ന വിഷയത്തില്‍ കുമരകം കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ. ജി ജയലക്ഷ്മി ക്ലാസ് നയിച്ചു. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ ഫ്രൂട്ട് ന്യൂട്രീഷന്‍ ഗാര്‍ഡന്‍ പദ്ധതിയുടെ ഭാഗമായി പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ നടപ്പാക്കിയ ഫലസമൃദ്ധി പദ്ധതിയിലൂടെ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 46 ഹെക്ടര്‍ ഭൂമിയില്‍ പഴവര്‍ഗ കൃഷികള്‍ നടത്തിയതിനു 126 കര്‍ഷകര്‍ക്ക് 13,80,000 രൂപ സംസ്ഥാന കൃഷി വകുപ്പിന്റെ സബ്‌സിഡിയായി നല്‍കിയിട്ടുണ്ട്.
0 Comments