വിദ്യാഭ്യാസ വകുപ്പിലെ മുന്‍ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സ്‌നേഹസംഗമം തെള്ളകം ചൈതന്യ പാസ്റ്റര്‍ സെന്ററില്‍ നടന്നു. സമ്മേളനം ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഇ.എസ് ബിജു, ജോണി വര്‍ഗീസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന അംഗം പി.സി.തോമസ് അധ്യക്ഷത വഹിച്ചു.
സംഘടന ചര്‍ച്ചയും, അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.
ഉച്ചയ്ക്ക് ശേഷം നടന്ന സമാപന സമ്മേളനം രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഔദ്യോഗികവും അല്ലാതെയും ഉള്ള നിരവധി പ്രതിസന്ധികളെ അതിജീവിച്ചിട്ടുള്ള മുതിര്‍ന്ന അംഗങ്ങള്‍ക്ക് സമൂഹത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കുവാന്‍ കഴിയുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സംഘടന തയ്യാറാക്കിയ ഡയറക്ടറിയുടെ പ്രകാശന കര്‍മ്മം മുന്‍ അഡീഷണല്‍ ഡി.പി.ഐ. വി.കെ. സരളമ്മയ്ക്ക് നല്‍കിക്കൊണ്ട്, മന്ത്രി നിര്‍വഹിച്ചു. യോഗത്തില്‍ പെന്‍ഷനേഴ്‌സ് ഫോറം കണ്‍വീനര്‍ ബി രാജീവ് അധ്യക്ഷത വഹിച്ചു . ഫ്രാന്‍സിസ് ജോര്‍ജ് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എംഎല്‍എ, അഡ്വക്കേറ്റ് മൈക്കിള്‍ ജെയിംസ്, ഔസേപ്പച്ചന്‍ തകിടിയേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments