ഇച്ഛാശക്തിയും സ്ഥിരതയും ഇല്ലാത്ത നേതൃത്വത്തിൻ്റെ കീഴിൽ തമ്മിലടിച്ചു കഴിയുന്ന നഗരസഭാ ഭരണ സമിതിയുടെ കെടുകാര്യസ്ഥത മൂലം ഭരണസ്തംഭനവും വികസന മുരടിപ്പും കണ്ട് മനം മടുത്ത ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫ് നെ അധികാരത്തിലേറ്റുമെന്ന് മാണി സി കാപ്പൻ എം.എൽ.എ പറഞ്ഞു
. പ്രഗത്ഭരും നിസ്വാർത്ഥരുമായ നിരവധി ചെയർമാൻമാർ നയിച്ച പാലാ നഗരസഭയുടെ പേരും പെരുമയും ഓരോ വർഷവും മാറി മാറി വരുന്ന ചെയർമാൻമാരുടെ നിഷ്ക്രിയത്വം കൊണ്ട് കളഞ്ഞു കുളിച്ചെന്ന് എം.എൽ എ അഭിപ്രായപ്പെട്ടു. എം.എൽ എ ഫണ്ട് വിനിയോഗിച്ച് നഗരസഭയിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾ നഗരസഭയുടെ സ്വന്തം നേട്ടമാക്കി എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണ് നഗരസഭാ ഭരണാധികാരികളെന്ന് മാണി സി കാപ്പൻ പറഞ്ഞു.
നഗരസഭയുടെ കെടുകാര്യസ്ഥതയ്ക്കും ദുർഭരണത്തിനും എതിരെ നഗരസഭ യുഡിഎഫ് പാർലമെൻ്ററി പാർട്ടി സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു
മാണി സി കാപ്പൻ എം.എൽ.എ . യുഡിഎഫ് പാർലമെൻ്ററി പാർട്ടി നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. എൻ.സുരേഷ്, ജോർജ് പുളിങ്കാട്, സന്തോഷ് മണർകാട്, സാബു എബ്രാഹം, പ്രിൻസ് വി.സി, ഷോജി ഗോപി,
തോമസുകുട്ടി നെച്ചിക്കാട്ട്, ജോഷി വട്ടക്കുന്നേൽ, ,എം.പി കൃഷ്ണൻ നായർ, ആനി ബിജോയി, സിജി ടോണി, ലിജി ബിജു, ജിമ്മി ജോസഫ്,ബിജോയി എബ്രഹാം ,കെ.ഗോപി, , ലീലാമ്മ ഇലവുങ്കൽ,വക്കച്ചൻ മേനാംപറമ്പിൽ, എ .എസ്സ് തോമസ്, മൈക്കിൾ കാവുകാട്ട്,ടോണി തൈപ്പറമ്പിൽ ,കിരൺ മാത്യു അരീക്കൽ, മനോജ് വള്ളിച്ചിറ, ജോസ് പനയ്ക്കച്ചാലി, ജോസ് വേരനാനി, ടോണി ചക്കാല, സത്യനേശൻ തോപ്പിൽ,അർജുൻ സാബു,, ജോയി മഠം, പ്രശാന്ത് വള്ളിച്ചിറ,ജോൺസൺ നെല്ലുവേലി, അപ്പച്ചൻ പാതിപ്പുരയിടം ,രാജൻ ചെട്ടിയാർ,റെജി നെല്ലിയാനി, കുര്യാച്ചൻ മഞ്ഞക്കുന്നേൽ, സിബി മീനച്ചിൽ, താഹ തലനാട് തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments