Breaking...

9/recent/ticker-posts

Header Ads Widget

കുറുമുള്ളൂര്‍ വേദഗിരി കലിഞ്ഞാലി തിരുവുത്സവത്തിന് കൊടിയേറി



കുറുമുള്ളൂര്‍ വേദഗിരി കലിഞ്ഞാലി ശ്രീമഹാദേവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയോട് അനുബന്ധിച്ചുള്ള തിരുവുത്സവത്തിന് കൊടിയേറി. മെയ് 3 മുതല്‍ 10 വരെയാണ് തിരുവുത്സവാഘോഷം നടക്കുന്നത്. ശനിയാഴ്ച രാവിലെ എട്ടിനും ഒമ്പതിനും മധ്യമുള്ള മുഹൂര്‍ത്തത്തില്‍ നടന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി കുമരകം ഗോപാലന്‍ തന്ത്രി, ജിതിന്‍ ഗോപാല്‍, മേല്‍ശാന്തി സുമേഷ് വയല എന്നിവര്‍ മുഖ്യ കാര്‍മികത്വo വഹിച്ചു.  മേയ് നാലിന് വൈകിട്ട് 7ന് നടക്കുന്ന ധ്വജപ്രതിഷ്ഠ സമര്‍പ്പണ സമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. 

ക്ഷേത്ര ഉപദേശക സമിതി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ ഇടശ്ശേരില്‍ അധ്യക്ഷത വഹിക്കും. ധ്വജപ്രതിഷ്ഠ സമര്‍പ്പണം എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി നിര്‍വഹിക്കും. മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. അഞ്ചിന് വൈകിട്ട് 7 30ന് കിരാതം കഥകളി അരങ്ങേറും. മെയ് 9 ന്പള്ളിവേട്ട ദിനത്തില്‍ ഉച്ചയ്ക്ക് 12. 30ന് ഉത്സവബലി ദര്‍ശനം നടക്കും മേയ് പത്തിന് വൈകിട്ട് ആറിന് ആറാട്ട്, ആറാട്ടെതിരേല്‍പ് രാത്രി 8.30-ന് ആറാട്ട് സദ്യ എന്നിവയും  ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് നടക്കും.

Post a Comment

0 Comments