Breaking...

9/recent/ticker-posts

Header Ads Widget

അയ്യങ്കാളിയുടെ 84-ാമത് ചരമ ദിനാചരണം നടത്തി.



അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ ഏറ്റുമാനൂര്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  അയ്യങ്കാളിയുടെ 84-ാമത് ചരമ ദിനാചരണം നടത്തി. ഏറ്റുമാനൂര്‍ തെക്കില്ലം ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം സംസ്ഥാന ഖജാന്‍ജി എ.ജെ.രാജന്‍ ഉദ്ഘാടനം ചെയ്തു. 


കേരളത്തില്‍ ജാതി സെന്‍സസ് നടപ്പിലാക്കണമെന്നും സമുദായ അംഗങ്ങള്‍ വിദ്യാഭ്യാസപരമായും അധികാരപരമായും ഉയരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാത്മാ അയ്യങ്കാളിയുടെ ഛായാചിത്രത്തിന് മുന്നില്‍ ഭദ്രദീപ പ്രകാശനവും തുടര്‍ന്ന് പുഷ്പാര്‍ച്ചനയും നടത്തി. എകെസിഎച്ച്എംഎസ്, കോട്ടയം യൂണിയന്‍ പ്രസിഡണ്ട് ടി.കെ ബാബു അധ്യക്ഷത വഹിച്ചു. സംഘടന നേതാക്കളായ സജികുമാര്‍ പെരുമ്പായിക്കാട്, ശാന്തമ്മ രവി, ശൈലജ ബാബു, ജോബി പട്ടിത്താനം, ഗായത്രി മനോജ്, ഗോപി ആര്‍പ്പുക്കര, വിജയകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments