Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട സ്വകാര്യ ബസ് റോഡരികിലെ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി.



നിയന്ത്രണം വിട്ട സ്വകാര്യ ബസ് റോഡരികിലെ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി. ഏറ്റുമാനൂര്‍-  വള്ളിക്കാട്- കടപ്പൂര്   അയര്‍ക്കുന്നം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ  ബസാണ്  ക്ലാമറ്റത്ത് ചൊവ്വാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. ബസ്  യാത്രക്കാരായ ആറു പേര്‍ക്ക് പരിക്കേറ്റു. 


കടപ്പൂരില്‍ നിന്ന് ഏറ്റുമാനൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ബസ് വളവില്‍ വെച്ച് എതിര്‍ദിശയില്‍ നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ വെട്ടിത്തിരിച്ചതാണ് അപകടകാരണം. റോഡരികിലെ മതിലില്‍ ഇടിച്ചാണ് ബസ് നിന്നത്. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ബസ് ഇടിച്ച് വീടിന്റെ മതിലിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Post a Comment

0 Comments