കനത്ത മഴ റമ്പൂട്ടാന്‍ കര്‍ഷകര്‍ക്കും ദുരിതമായി. മൂപ്പെത്താറായ റമ്പൂട്ടാന്‍ കായ്കള്‍ പൊഴിഞ്ഞുപോകുന്നത് കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണുണ്ടാക്കുന്നത്. സാധാരണ ജൂണിലാണ് റമ്പൂട്ടാന്‍ വിളവെടുക്കുന്നത്. മേയ് അവസാനത്തോടെ ഇത്തവണ കാലവര്‍ഷമെത്തിയത് കായ്കള്‍ പൊഴിഞ്ഞു വീഴാന്‍ കാരണമായി.
ചെറുകിട കര്‍ഷകരെയാണ് അപ്രതീക്ഷിത മഴ ഏറെയും ബാധിച്ചത്. കനത്ത മഴയെത്തുടര്‍ന്ന് മണ്ണിന്റെ അമ്ലതയും ക്ഷാരഗുണവും
നിലനിര്‍ത്താന്‍ കഴിയാതെ പോകുമ്പോള്‍ പോഷകഗുണം ആഗിരണം ചെയ്യാനുള്ള കഴിവു കുറയുകയും ഇത് കായ് പൊഴിച്ചിലിന് കാരണമാകുകയാണ് ചെയ്യുന്നത്. മഴയ്ക്കു മുമ്പുതന്നെ തോട്ടങ്ങളുടെ പരിപാലനത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നാണ് കൃഷി വിദഗ്ധര്‍ പറയുന്നത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ കിഴക്കന്‍ മേഖലകളിലാണ് റമ്പൂട്ടാന്‍ കൃഷിയുള്ളത്.
0 Comments