Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവേശനോത്സവം നടന്നു.



ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍  ഹയര്‍സെക്കന്‍ഡറി പ്രവേശനോത്സവം നടന്നു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം  കൂടെയുണ്ട് കരുത്തേകാന്‍  ബോധവത്കരണ പരിപാടിയും നടന്നു. 


ഹയര്‍സെക്കന്‍ഡറി അധ്യാപകന്‍ അഖില്‍  സത്യന്റെ നേതൃത്വത്തില്‍  വാഹനവും റോഡ് നിയമവും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് എടുത്തു.പ്രവേശനോത്സവ സമ്മേളനം വാര്‍ഡ് കൗണ്‍സിലര്‍  രശ്മി ശ്യാം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് റ്റി ജയകുമാര്‍, അധ്യക്ഷനായിരുന്നു. സീനിയര്‍ സൂപ്രണ്ട്  കെ ശശിധരന്‍, മാനേജര്‍ സുനിത ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments