Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം നടന്നു.



കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനോത്സവം നടന്നു. പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്വാഗതമാശംസിച്ചു കൊണ്ട് നടന്ന വരവേല്‍പ് 2025 പ്രോഗ്രാം കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ EM ബിനു ഉദ്ഘാടനം ചെയ്തു. 


അക്കാഡമിക് മാസ്റ്റര്‍പ്ലാന്‍ പ്രകാശനവും പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു. ഹയര്‍ സെക്കന്‍ഡറിയിലേക്കു കടന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ കാലഘട്ടത്തിന്റെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള ബോധവത്കരണവുമായി കിടങ്ങൂര്‍ SI സ്റ്റാന്‍ലി തോമസ് മുഖ്യ പ്രഭാഷണം നടത്തി. PTAപ്രസിഡന്റ് അശോക് കുമാര്‍ പൂതമന അധ്യക്ഷനായിരുന്നു. പഞ്ചായത്തംഗം PG സുരേഷ്, PTA വൈസ് പ്രസിഡന്റ് PB സജി, പ്രിന്‍സിപ്പല്‍ P ബിന്ദു, ഹെഡ് മാസ്റ്റര്‍ R ബിജുകുമാര്‍, സ്റ്റാഫ് സെക്രട്ടറി ബിന്ദു G നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments