കനത്ത മഴയിലും കാറ്റിലും അതിരമ്പുഴ പഞ്ചായത്തില്‍ വ്യാപക നാശനഷ്ടം. ഞായറാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും പഞ്ചായത്തിലെ 20, 21, 22 വാര്‍ഡുകളില്‍ മരം കടപുഴകി വീണ് വ്യാപക നാശനഷ്ടങ്ങള്‍ സംഭവിച്ചു. ട്രാന്‍സ്‌ഫോര്‍മറിലേക്കും വൈദ്യുതി പോസ്റ്റുകളിലേക്കും മരം വീണതോടെ വൈദ്യുതി ബന്ധവും പ്രദേശത്ത് തകരാറിലായി.
പാലക്കത്തൊട്ടിയില്‍ ശ്രീനാഥ്, ശാന്തമ്മ കുറ്റിയേല്‍, പാലയ്ക്കത്തൊട്ടിയില്‍ അബീഷ്, കിടങ്ങയില്‍ സിബി, അതിരമ്പുഴ പഞ്ചായത്ത് അംഗം അഞ്ജലി ജോസ്, തുരുത്തേല്‍ പെണ്ണമ്മ, പ്രസാദ് കുറ്റിയേല്‍ , ജിമ്മിച്ചന്‍ ചെമ്മാച്ചേരി, ഷൈന്‍ കാട്ടുപ്പാറ, അബീഷ് പി രാജു കുറ്റിയേല്‍, അപ്പച്ചന്‍ കുറ്റിയേല്‍ തുടങ്ങിയവരുടെ വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു. അതിരമ്പുഴ മത്സ്യ മാര്‍ക്കറ്റിന്റെ മേല്‍ക്കൂര പൂര്‍ണമായും നിലംപൊത്തി. ശ്രീനാഥിന്റെ വീട്ടിലേക്ക് വലിയ വാകമരവും തേക്കുമരങ്ങളും കടപുഴകി വീണ് മേല്‍ക്കൂര അടക്കം തകര്‍ന്ന നിലയിലാണ്. നാശനഷ്ടം ഉണ്ടായ വീടുകള്‍ മന്ത്രി വി.എന്‍ വാസവന്‍ സന്ദര്‍ശിച്ചു. മന്ത്രിക്കൊപ്പം തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.അതിരമ്പുഴ സെന്റ്‌മേരിസ് എല്‍.പി സ്‌കൂളിന്റെ വലിയ ചുറ്റുമതില്‍ ഇടിഞ്ഞു വീണിരുന്നു. സ്‌കൂള്‍ അവധിയായതിനാല്‍ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.മരം വീണ് വീടിനു നാശനഷ്ടങ്ങള്‍ നേരിട്ട കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പഞ്ചായത്തംഗം അഞ്ജലി ജോസിന്റെ നേതൃത്വത്തില്‍ നടത്തി..10 മിനിറ്റ് സമയത്തോള ംപ്രദേശത്ത് കാറ്റ് ശക്തമായി ആഞ്ഞടിക്കുകയായിരുന്നു. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
0 Comments