Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് വരവേല്‍പ് നല്‍കി.



കൂടെയുണ്ട് കരുത്തേകാന്‍ എന്ന സന്ദേശവുമായി കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് വരവേല്‍പ് നല്‍കി. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്  EM ബിനു നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ തോമസ്  ഇടത്തിപ്പറമ്പില്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം ഡോ. മേഴ്‌സി ജോണ്‍ എന്നിവര്‍ ആശംസാ സന്ദേശം നല്‍കി. സീനിയര്‍ അസിസ്റ്റന്റ് സ്റ്റീഫന്‍സണ്‍ അബ്രഹാം സ്വാഗതമാശംസിച്ചു. പ്രിന്‍സിപ്പല്‍ ഷെല്ലി ജോസഫ്, PTA പ്രസിഡന്റ് ബോബി തോമസ്, വേണു പത്മനാഭന്‍, മാത്യു സിറിയക്ക് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്നു.


Post a Comment

0 Comments