22 രാജ്യങ്ങളിലൂടെ കാറോടിച്ച് ഇംഗ്ലണ്ടില്‍ നിന്ന് കേരളത്തിലേക്ക് എത്തിയ നാലംഗ മലയാളി സംഘത്തിന്  പുതുവേലിയില്‍ പൗരസമിതി സ്വീകരണം നല്‍കി. ബ്രിട്ടനില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന മാഞ്ചസ്റ്റര്‍ ക്രിസ്റ്റി ഹോസ്പിറ്റലിനായി ധനസമാഹരണം ലക്ഷ്യമിട്ടാണ് നാലംഗ സംഘം സാഹസിക യാത നടത്തുന്നത് . പുതുവേലി പെരുനിലത്തില്‍ ബിജു പി. മണി, കരിങ്കുന്നം വടക്കേക്കര ഷോയ് ചെറിയാന്‍, സംക്രാന്തി കൊശാപ്പിള്ളില്‍ സാബു ചാക്കോ, എരുമേലി നാകത്തുംകല്‍ റെജി തോമസ് എന്നിവരാണ് സാഹസിക യാത്ര സംഘാംഗങ്ങള്‍. 


ഏപ്രില്‍ 14 നാണ് മാഞ്ചസ്റ്ററില്‍ നിന്നും ഇവര്‍ യാത്ര ആരംഭിച്ചത് ഇംഗ്ലണ്ടില്‍ നിന്നും ഫ്രാന്‍സ് റഷ്യചൈന തുടങ്ങി 22 രാജ്യങ്ങളിലൂടെ കടന്ന്  യാത്ര പുതുവേലി യിലെത്തി. സ്വീകരണ സമ്മേളനം വെളിയന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി ഉദ്ഘാടനം ചെയ്തു. പൗരസമിതി പ്രസിഡന്റ് ഷൈജു മുളയാനിക്കല്‍ അധ്യക്ഷത വഹിച്ചു. മാധ്യമ നിരീക്ഷകന്‍ എ. ജയശങ്കര്‍ മുഖ്യ പ്രഭാഷണവും പുതുവേലി പള്ളി വികാരി ഫാ. ജോസഫ് ഈഴാറകത്ത് അനുഗ്രഹ പ്രഭാഷണവും നടത്തി. വെളിയന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിനി ചാക്കോ, അംഗങ്ങളായ ജിമ്മി ജയിംസ്, തങ്കമ്മണി ശശി, ഉഷാ സന്തോഷ്, പൗരസമിതി സെക്രട്ടറി വിജയന്‍ പാറയില്‍, ട്രഷറര്‍ സജി പെരുന്നിലം, വിവിധ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍പങ്കെടുത്തു