Breaking...

9/recent/ticker-posts

Header Ads Widget

കാലവര്‍ഷം ശക്തമായി.



കേരളത്തില്‍ കാലവര്‍ഷം ശക്തമായി.  വിവിധ ജില്ലകളില്‍ കനത്ത മഴയാണ് ഉണ്ടായത്. കോട്ടയം ജില്ലയിലും ശനിയാഴ്ച വൈകീട്ടു മുതല്‍ മഴ ശക്തമായി. രണ്ട് ചക്രവാതച്ചുഴികളാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് കാലവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ മഹാരാഷ്ട്രയ്ക്ക് മുകളിലും  വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു  മുകളിലുമാണ് ചക്രവാതച്ചുഴികള്‍ സ്ഥിതിചെയ്യുന്നത്. കേരളത്തിന് മുകളില്‍ ശക്തമായ  പടിഞ്ഞാറന്‍ കാറ്റ് ശക്തമായി  തുടരുന്നുമുണ്ട്. കേരളത്തില്‍  അടുത്ത 5 ദിവസം വ്യാപകമായ  മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ് അറിയിക്കുന്നത്. 


ജൂണ്‍ 15 ന്   ഒറ്റപ്പെട്ട  അതി തീവ്ര മഴയ്ക്കും  ജൂണ്‍17  വരെ  ഒറ്റപ്പെട്ട  അതിശക്തമായ മഴയ്ക്കും  സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . ജൂണ്‍ 15  മുതല്‍ 17  വരെകേരളത്തിന് മുകളില്‍  മണിക്കൂറില്‍ പരമാവധി 40 - 60  കിലോമീറ്റര്‍  വരെ വേഗതയില്‍ കാറ്റു വീശാനും  സാധ്യതയുണ്ട്. മഴ യും കാറ്റും ശക്തമായതോടെ വിവിധ ഇടങ്ങളില്‍ മരങ്ങള്‍ ക ഒടിഞ്ഞു വീണ് നാശനഷ്ട ങ്ങളുണ്ടായി. വൈദ്യുതി പോസ്റ്റുകള്‍ മറിഞ്ഞു വീണ്  വൈദ്യുതി ബന്ധവും തകരാറിലായിട്ടുണ്ട് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments