നാടിന്റെ വികസന കാര്യങ്ങളില്‍ ത്രിതല പഞ്ചായത്തുകള്‍ വളരെ വലിയ പങ്കാണ് വഹിക്കുന്നതെന്നും നാടിന്റെ സ്പന്ദനം അറിയുന്നവരാണ് ത്രിതല പഞ്ചായത്ത് അംഗങ്ങളെന്നും കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എം. പി പറഞ്ഞു. കരൂര്‍ പഞ്ചായത്തിലെ അന്തിനാട്, പയപ്പാര്‍, പേണ്ടാനംവയല്‍, കുന്നത്ത്ഓലിക്കല്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉത്ഘാടനം കുന്നത്ത്ഓലിക്കലില്‍ നിര്‍വഹിച്ചു് സംസാരിക്കുകയായിരുന്നു അദ്ദേഹം. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോര്‍ജ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍, ബ്ലോക്ക് അംഗം ലിസമ്മ ബോസ്, ഫിലിപ്പ് കുഴികുളം, കുഞ്ഞുമാന്‍ മാടപ്പാട്ട്, ഡോമിനിക് എലിപ്പുലിക്കാട്ട്, കുര്യാച്ചന്‍ പ്ലാത്തോട്ടം, ജോര്‍ജ് വേരനാല്‍, സിബി ഓടയ്ക്കല്‍, രാമകൃഷ്ണന്‍ നായര്‍ മാന്തോട്ടം, ഷാജി കൊല്ലിത്തടം, ലിന്റന്‍ ജോസഫ്, ഫ്രാന്‍സിസ് മൈലാടുര്‍,ബാബു മൈക്കിള്‍ കാവുകാട്ട്, ബിനു പുലിയുറുമ്പില്‍, ജെയ്‌സണ്‍ മൂലക്കുന്നേല്‍, സിജോ പ്ലാത്തോട്ടം ജോഷി കൂടിലമറ്റത്തില്‍, കെ. കെ രാമചന്ദ്രന്‍, വി അഭിലാഷ്, കെ ആര്‍ ഷാജി, ആദര്‍ശ് യശ്വന്ത് ,ഷാജി കെ ആര്‍,സിബി കുറ്റിയാനി എന്നിവര്‍പ്രസംഗിച്ചു.
0 Comments