കായംകുളം എക്‌സ്പ്രസ്സ് മെമുവിന് ഏറ്റുമാനൂരില്‍ സ്റ്റോപ്പ് ഉടനെ അനുവദിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് MP. കേരളത്തിലെ ആദ്യത്തെ എക്‌സ്പ്രസ്സ് മെമുവിന് ഏറ്റുമാനൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എം പി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നല്‍കി. എം ജി യൂണിവേഴ്സിറ്റി, , മെഡിക്കല്‍ കോളേജ്, ഐ സി എച്ച്, അടക്കം നിരവധി സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും ആവശ്യപ്രകാരം ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ദക്ഷിണ റെയില്‍വേ ഉപദേശക സമിതി അംഗം കൂടിയായ എം പിയുടെ ഇടപെടല്‍ ഉണ്ടായത്.
ജനറല്‍ മാനേജര്‍ വിളിച്ചുചേര്‍ത്ത എം പി മാരുടെ യോഗത്തിലും ഏറ്റുമാനൂരിലെ സ്റ്റോപ്പിന്റെ ആവശ്യകത കൊടിക്കുന്നില്‍ സുരേഷ് എം പി ആവര്‍ത്തിച്ചിരുന്നു. ഏറ്റുമാനൂരില്‍ മെമുവിന്റെ സ്റ്റോപ്പ് അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന ഉറപ്പ് കേന്ദ്ര റെയില്‍വേ മന്ത്രിയില്‍ നിന്നും ലഭിച്ചതായി കൊടിക്കുന്നില്‍ അറിയിച്ചു. മെമുവിന്റെ സ്റ്റോപ്പ് സംബന്ധിച്ച് തിരുവനന്തപുരം ഡിവിഷന്‍ ഓപ്പറേഷന്‍ വിഭാഗത്തിന്റെ പച്ചക്കൊടി ലഭിച്ചതായും സ്റ്റോപ്പുമായി ബന്ധപ്പെട്ട ഉത്തരവ് ഉടനെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുംMPപറഞ്ഞു.


.webp)


0 Comments