Breaking...

9/recent/ticker-posts

Header Ads Widget

വായനാദിനാഘോഷവും വായനാപക്ഷാചരണ ഉദ്ഘാടനവും നടന്നു



കുറിച്ചിത്താനം KR നാരായണന്‍ ഗവ. സ്‌കൂളില്‍ വായനാദിനാഘോഷവും വായനാപക്ഷാചരണ ഉദ്ഘാടനവും നടന്നു. വിദാരംഗം കാലാസാഹിത്യ വേദി, മധുരം മലയാളം പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. കുറിച്ചിത്താനം P ശിവരാമപിള്ള മെമ്മോറിയല്‍ പീപ്പിള്‍സ് ലൈബ്രറി, മരങ്ങാട്ടു പിളളി സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ നടന്നത്. വായനാ പക്ഷാചരണം പഞ്ചായത്തംഗം ജോസഫ് ജോസഫും കുട്ടികള്‍ക്കുള്ള ദിനപത്രവിതരണ  ഉദ്ഘാടനം മരങ്ങാട്ടുപിള്ളി സഹകരണ ബങ്ക് പ്രസിഡന്റ് MM തോമസും നിര്‍വ്വഹിച്ചു. മീനച്ചില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ പുളിക്കീല്‍ മുഖ്യ പ്രഭാഷണം നടത്തി.  അമ്മവായന , കുട്ടിവായന എന്നിവയുടെ ഉദ്ഘാടനവും നടന്നു. SP രാജ്‌മോഹന്‍, M സരിത, പഞ്ചായത്തംഗങ്ങളായ നിര്‍മല ദിവാകരന്‍, തുളസിദാസ്, ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാര്‍  , ഹെഡ്മിസ്ട്രസ് ശാലിനി ജോസഫ് , ഉണ്ണി CN, ജോബിമോള്‍ ജോസഫ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.



Post a Comment

0 Comments