Breaking...

9/recent/ticker-posts

Header Ads Widget

ഒ.പി ബ്ലോക്കിന്റെയും ഇ-ഹെല്‍ത്ത് പ്രോഗ്രാമിന്റെയും ഉദ്ഘാടനം ശനിയാഴ്ച



മീനച്ചില്‍ കുടുംബരോഗ്യകേന്ദ്രത്തിലെ നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയ ഒ.പി  ബ്ലോക്കിന്റെയും ഇ-ഹെല്‍ത്ത് പ്രോഗ്രാമിന്റെയും  ഉദ്ഘാടനം  ശനിയാഴ്ച രാവിലെ 10 മണിക്ക് മാണി  സി  കാപ്പന്‍ MLA നിര്‍വഹിക്കും.  MLAയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.25   രൂപ വിനിയോഗിച്ചാണ് കുടുംബരോഗ്യകേന്ദ്രത്തിന്റെ നിര്‍മാണ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 95 ലക്ഷം രൂപയും 2023-24 സാമ്പത്തിക വര്‍ഷത്തില്‍ സംരക്ഷഭിത്തി, ഹാന്‍ഡ് റെയില്‍സ്, പാവിങ് ടൈല്‍ മുതലായ ജോലികള്‍ക്കായി 15.  ലക്ഷം രൂപയും ഇ - ഹെല്‍ത്ത്  പ്രോഗ്രാമിനായി 15 ലക്ഷം രൂപയും  അനുവദിച്ചു.  

മീനച്ചില്‍ പഞ്ചായത്തിന് പുറമെ പാലാ മുനിസിപ്പാലിറ്റി, ഭരണങ്ങാനം എന്നീ പ്രദേശങ്ങളില്‍ നിന്നും 100 കണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണിതെന്ന് യുഡിഎഫ്  നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും ഉദ്ഘാടനം വൈകുകയായിരുന്നു . വാര്‍ത്താസമ്മേളനത്തില്‍ ഡിസിസി വൈസ് പ്രസിഡന്റ് എ.കെ ചന്ദ്രമോഹന്‍, യുഡിഎഫ് ചെയര്‍മാന്‍ രാജന്‍ കൊല്ലംപറമ്പില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പൂവേലി, വാര്‍ഡ് മെംബര്‍ നളിനി ശ്രീധരന്‍, പ്രേംജിത്ത് ഏര്‍ത്തയില്‍, ബോബി ഇടപ്പാടിയില്‍, ഡയസ് സെബാസ്റ്റ്യന്‍, ബേബി ഈറ്റക്കാട്ട്, എബി വാട്ടപ്പള്ളി എന്നിവര്‍  പങ്കെടുത്തു.

Post a Comment

0 Comments