Breaking...

9/recent/ticker-posts

Header Ads Widget

MG യൂണിവേഴ്‌സിറ്റി പെന്‍ഷനേഴ്‌സ് യൂണിയന്‍ നാലാമത് വാര്‍ഷിക സമ്മേളനം



.മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി പെന്‍ഷനേഴ്‌സ് യൂണിയന്‍ നാലാമത് വാര്‍ഷിക സമ്മേളനം ജൂണ്‍ 21 ശനിയാഴ്ച ഏറ്റുമാനൂരില്‍ നടക്കും. നന്ദാവനം ഓഡിറ്റോറിയത്തില്‍ രാവിലെ 10.30ന് നടക്കുന്ന സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ  ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ് ഇ.ആര്‍.അര്‍ജുനന്‍ അധ്യക്ഷത വഹിക്കും. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യാതിഥിയായിരിയ്ക്കും.  ഡോ.ജിന്റോ ജോണ്‍ മുഖ്യ പ്രഭാഷണം നടത്തും. യൂണിയന്‍ ജനറല്‍ സെക്രട്ടറി ജി. പ്രകാശ്.കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജോറോയി പൊന്നാറ്റില്‍,മണ്ഡലം പ്രസിഡന്റ്
ജോയി പൂവം നില്‍ക്കുന്നതില്‍, എ.എ. കലാം, ജോര്‍ജ് വര്‍ഗീസ്, എന്‍. എസ്. മേബിള്‍, കെ.ജി .വിനയന്‍, അമ്പിളി തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന
വാര്‍ത്താ സമ്മേളനത്തില്‍ ഇ .ആര്‍ .അര്‍ജുനന്‍, ജി. പ്രകാശ്, ടി.ജോണ്‍സണ്‍, എം .കെ . പ്രസാദ്, വി.എസ്.ഗോപാലകൃഷ്ണന്‍, ജോസ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.



Post a Comment

0 Comments