പാലാ സെന്റ്. തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ് ഡേ ആഘോഷം നടന്നു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ 2024-2025 അധ്യയന വര്‍ഷം എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ പുരസ്‌കാരം നല്‍കി അനുമോദിച്ചു. മാണി സി കാപ്പന്‍ എം.എല്‍.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ. ഡോ. ജോസ് കാക്കല്ലില്‍ അധ്യക്ഷനായിരുന്നു . സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റെജിമോന്‍ കെ മാത്യു, ഹെഡ്മാസ്റ്റര്‍ ഫാ. ജോസഫ് തെങ്ങുംപള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.


.webp)


0 Comments