Breaking...

9/recent/ticker-posts

Header Ads Widget

പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ പേവിംഗ് ടൈലുകള്‍ പാകാന്‍ നടപടികള്‍ ആരംഭിച്ചു.



പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ തകര്‍ന്ന് യാത്രായോഗ്യമല്ലാതായ ഭാഗത്ത് പേവിംഗ് ടൈലുകള്‍ പാകാന്‍ നടപടികള്‍ ആരംഭിച്ചു. പൊന്‍കുന്നം ഭാഗത്തേക്കുള്ള ബസ്സുകള്‍ നിര്‍ത്തുന്ന ഭാഗത്ത് വലിയ കുഴികള്‍ രൂപപ്പെട്ടിരുന്നു. കനത്ത മഴയില്‍ ഈ കുഴികളില്‍ ചെളിവെള്ളം കെട്ടിക്കിടക്കുന്നത് യാത്രക്കാര്‍ക്കും ബസ്സുകള്‍ക്കും ഏറെ ദുരിതമായിരുന്നു. 


ബസ്സുകള്‍ കടന്നുപോകുമ്പോള്‍ ഈ കുഴികളില്‍ ബസ് ചാടി ബസ് കാത്തുനില്‍ക്കുന്നവരുടെ ദേഹത്ത് ചെളി വെള്ളം തെറിക്കുന്നതും പതിവായിരുന്നു. ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറത്തേക്ക് പോകുന്ന ഭാഗത്തും വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.  ഈ ഭാഗവും ടൈലുകള്‍ വിരിക്കുകയാണ്. മുനിസിപ്പല്‍ എഞ്ചിനീയര്‍ക്കാണ് നിര്‍മ്മാണ ചുമതല. 5 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സ്റ്റാന്‍ഡിന്റെ തകര്‍ന്ന ഭാഗം മുഴുവന്‍ ടൈലുകള്‍ വിരിക്കുന്നതെന്ന് ചെയര്‍മാന്‍ തോമസ് പീറ്റര്‍ പറഞ്ഞു. തകര്‍ന്ന ഭാഗങ്ങളില്‍ പലതവണ ടാറിംഗ് നടത്തിയെങ്കിലും മഴക്കാലം ആകുമ്പോള്‍ ഇവിടെ ടാറിംഗ് തകര്‍ന്ന് കുഴികള്‍ രൂപപ്പെടുന്ന സാഹചര്യത്തിലാണ്  പേവിംഗ് ടൈലുകള്‍ പാകാന്‍  നടപടിയെടുത്തത്.  കാലവര്‍ഷം ആരംഭിച്ചതോടെ കുണ്ടും കുഴിയും നിറഞ്ഞ ബസ് സ്റ്റാന്‍ഡ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നതായും ഇപ്പോള്‍ പേവിംഗ് ടൈലുകള്‍ വിരിച്ച ഭാഗത്ത് കൂടി ഒരാഴ്ചക്ക് ശേഷമേ വാഹനങ്ങള്‍ കടത്തിവിടുകയുള്ളൂ എന്ന് വൈസ് ചെയര്‍മാന്‍ ബിജി ജോജോ പറഞ്ഞു.

Post a Comment

0 Comments