തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ സ്കൂളിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു. അതിരമ്പുഴ സെന്റ് മേരിസ് എല്‍പി സ്കൂളിന്റെ ചുറ്റുമതിലാണ് ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഉണ്ടായ മഴയില്‍ ഇടിഞ്ഞു വീണത്. ഞായറാഴ്ച അവധി ദിവസം ആയിരുന്നതിനാല്‍ വാഹനങ്ങളും യാത്രക്കാരും വഴിയില്‍ കുറവായിരുന്നത് മൂലം വലിയ ദുരന്തം ഒഴിവായി. 15 അടിയില്‍ അധികം ഉയരമുള്ള കൂറ്റന്‍ മതിലാണ് ഇടിഞ്ഞുവീണത്. റോഡ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. സ്കൂള്‍ അധികൃതര്‍ പഞ്ചായത്ത് അധികൃതരെയും വില്ലേജ് അധികൃതരെയും വിവരമറിയിച്ചു.. ജെസിബി ഉപയോഗിച്ച് മണ്ണും കല്ലും നീക്കം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. സ്കൂള്‍ മതിലിന്റെ ബലക്ഷയമുള്ള മറ്റു ഭാഗങ്ങളും പുനര്‍ നിര്‍മ്മിക്കണമെന്ന ആവശ്യവുംഉയരുന്നു.
0 Comments