ഏറ്റുമാനൂര്‍ RSW GLPS ല്‍ എഴുപത്തിയൊന്‍പതാമത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ നടന്നു. പ്രാധാനാധ്യാപിക മേഴ്സി കെ ജോണ്‍ പതാകയുയര്‍ത്തി. സ്‌കൂളില്‍ നിന്ന് കാട്ടാത്തിയിലേക്ക് റാലി നടത്തി. സമ്മേളനത്തിന്‍ പിടിഎ പ്രസിഡന്റ് ജിനുമോള്‍ രാജു അധ്യക്ഷയായിരുന്നു.
മുഖ്യാതിഥിയായി പങ്കെടുത്ത എക്‌സ്. മിലിറ്ററി സര്‍വീസ്മാന്‍ ചന്ദ്രബോസ് എം.കെ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. വാര്‍ഡ് മെമ്പര്‍ രജിത ഹരികുമാര്‍, എസ്എംസി ചെയര്‍മാന്‍, ഷാജി പല്ലാട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും ദേശഭക്തി ഗാനാലാപനവും നടന്നു.





0 Comments