Breaking...

9/recent/ticker-posts

Header Ads Widget

66 ഗ്രാമീണ റോഡുകള്‍ക്ക് നിര്‍മ്മാണ അനുമതി ലഭിച്ചതായി ഫ്രാന്‍സിസ് ജോര്‍ജ് എം.പി.



പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന (PMGSY) പദ്ധതി പ്രകാരം കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ 66 ഗ്രാമീണ റോഡുകള്‍ക്ക് നിര്‍മ്മാണ അനുമതി ലഭിച്ചതായി ഫ്രാന്‍സിസ് ജോര്‍ജ് എം.പി. അറിയിച്ചു. ജനവാസ കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും കുറഞ്ഞത് 6 മീറ്റര്‍ വീതിയെങ്കിലും ഉള്ള മണ്‍റോഡുകളെയാണ് പി.എം.ജി.എസ്.വൈ 4-ാം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇപ്പോള്‍ അനുമതി ലഭിച്ച റോഡുകള്‍ ഉന്നത നിലവാരത്തില്‍ നിര്‍മ്മിക്കുന്നതിനുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാക്കും. 

കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളില്‍ ഉള്ള 55 റോഡുകളുടെ 112 കിലോമീറ്ററും എറണാകുളം ജില്ലയിലെ പിറവം നിയോജക മണ്ഡത്തിലെ 11 റോഡുകളുടെ 15 കിലോമീറ്റര്‍ ദൂരവും ആണ് ഇപ്പോള്‍ ഈ പദ്ധതിയില്‍ ചേര്‍ത്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ 60% സംസ്ഥാന സര്‍ക്കാര്‍ 40% തുകകള്‍ മുടക്കിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.ഉന്നനിലവാരത്തില്‍ ടാറിംഗ് നടത്തുന്നതോടൊപ്പം, ഈ റോഡുകളില്‍ ആവശ്യമായ സ്ഥലങ്ങളില്‍ കലുങ്കുകളും പാലങ്ങളും നിര്‍മ്മിക്കും. 5 വര്‍ഷത്തെ റോഡ് പരിപാലനവും ഉള്‍പ്പെടുത്തിയാണ് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്നതെന് എം.പി കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments