ചിങ്ങം 1 വര്‍ഷാരംഭത്തോട് അനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും ചടങ്ങുകളും നടന്നു. പുലിയന്നൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ രാവിലെ നാലു മുതല്‍ നിര്‍മ്മാല്യ ദര്‍ശനം, രുദ്രാഭിഷേകം, ഗണപതിഹോമം, 8:30-ന് ഗജപൂജ, ഒമ്പതിന് കാഴ്ച ശ്രീബലി, 11 -ന് നവകം പഞ്ചഗവ്യം, ഉച്ചപൂജ,11:30 -ന് ശ്രീഭൂതബലി എന്നിവ നടന്നു. വൈകിട്ട് നാലിന് ആനയൂട്ട് ചടങ്ങില്‍ 100 കണക്കിനാളുകള്‍ പങ്കെടുത്തു. ചിറയ്ക്കല്‍ കാളിദാസന്‍ , ഗുരുവായൂര്‍ ബാലകൃഷ്ണന്‍ , കിരണ്‍ നാരായണന്‍കുട്ടി, ചൈത്രം അച്ചു , വേമ്പനാട് വാസുദേവന്‍ , തോട്ടക്കാട് കണ്ണന്‍ , വാഴപ്പള്ളി മഹാദേവന്‍ , എളമ്പള്ളൂര്‍ കൊച്ചു ഗണേശന്‍ എന്നീ ഗജവീരന്‍മാരും തോട്ടക്കാട് കുഞ്ഞുലക്ഷ്മി, ഓതറ ശ്രീപാര്‍വ്വതി എന്നീ പിടിയാനകളുമാണ് ആനയൂട്ടിന് എത്തിയത്. പുലിയന്നൂര്‍ ആനപ്രേമി സംഘത്തിന്റെ നേതൃത്വത്തിലാണ് ആനയൂട്ട് സംഘടിപ്പിച്ചത്. ആനയൂട്ടിനെത്തിയ ഗജവീരന്‍മാരെ കണ്ടാസ്വദിക്കാന്‍ കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേരാണെത്തിയത്.





0 Comments