Breaking...

9/recent/ticker-posts

Header Ads Widget

അഖില കേരള വിശ്വകര്‍മ്മ യുവജന സംഘം പൊതുയോഗവും യുവജന സംഗമവും



അഖില കേരള വിശ്വകര്‍മ്മ യുവജന സംഘം മീനച്ചില്‍ യൂണിയന്‍ പൊതുയോഗവും യുവജന സംഗമവും യുവജന സഭ ബോര്‍ഡ് മെമ്പര്‍ സജേഷ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് സുഭാഷ് ചന്ദ്രശേഖരന്‍ അധ്യക്ഷനായിരുന്നു. യൂണിയന്‍ സെക്രട്ടറി അരുണ്‍ ചന്ദ്രകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  


 മോന്‍സ് ജോസഫ് എം.എല്‍എയുടെ എക്‌സലന്‍സ് അവാര്‍ഡിന് അര്‍ഹരായ ശ്രീലാല്‍ ശിവന്‍, ബിനീഷ് കെ.വി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. യുവജന സംഘം യൂണിയന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ജയചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ട്രഷറര്‍ ബിനീഷ് കണക്കുകള്‍ അവതരിപ്പിച്ചു.  യൂണിയന്‍ വൈസ് പ്രസിഡന്റ് എം.ജയന്‍ യുവജനസംഘം വൈസ് പ്രസിഡന്റ് രാജേഷ് എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments