ഗാന്ധിനഗര്‍ ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 67-ാമത് ഡയാലിസിസ് കിറ്റുവിതരണവും ചികിത്സാ സഹായ വിതരണവും നടന്നു. 151 രോഗികള്‍ക്ക് ഡയാലിസിസ് കിറ്റും ധനസഹായവും നല്‍കി. ആശ്രയയുടെ സെക്രട്ടറി ഫാ ജോണ്‍ ഐപ്പിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ LIC ബ്രാഞ്ച് മാനേജര്‍ സി പി വേണു ഡയാലിസിസ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ഡോ. സിറില്‍ ജേക്കബ് കുര്യന്‍ റവ ഫാ എം ഐ തോമസ് മറ്റത്തില്‍, വി ജെ ജോസഫ് സിസ്റ്റര്‍ ശ്ലോമ്മോ,എം സി ചെറിയാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 67 മാസം തുടര്‍ച്ചയായി ഡയാലിസിസ് കിറ്റ് നല്‍കുന്നതിന് സഹായിച്ചവര്‍ക്ക് ആശ്രയ ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി





0 Comments