കാണക്കാരി കൃപാ ചാരിറ്റബിള്‍ സൊസൈറ്റിയുടെ രണ്ടാം വാര്‍ഷികാഘോഷം നടന്നു. കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ഡോ. ഡൊമിനിക് മാത്യു അധ്യക്ഷന്‍ ആയിരുന്നു. വാര്‍ഷികത്തോടനുബന്ധിച്ച് ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.
കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്‍, ഓര്‍ത്തോപീഡിക്‌സ്, ഇഎന്‍ടി എന്നീ വിഭാഗങ്ങളായി നൂറിലേറെ രോഗികളെ ക്യാമ്പില്‍ പരിശോധിച്ചു. സൗജന്യ രക്ത പരിശോധനയും നടത്തി. സൊസൈറ്റിയുടെ വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍ധന കുടുംബത്തിലെ ഒരു വിദ്യാര്‍ത്ഥിയ്ക്ക് പഠന സഹായവും, രോഗികള്‍ക്ക് ഡയാലിസിസ് കിറ്റും വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ ലൗലി മോള്‍ വര്‍ഗീസ്, കെ.കെ ഗോപിനാഥന്‍, ഡോക്ടര്‍ എം.എന്‍ വിജയന്‍, എന്നിവര്‍ സംസാരിച്ചു.





0 Comments