Breaking...

9/recent/ticker-posts

Header Ads Widget

ചിങ്ങം ഒന്ന് കര്‍ഷകദിനമായി ആചരിച്ചു.



ഓഗസ്റ്റ് 17 ഞായറാഴ്ച ചിങ്ങം ഒന്ന് കര്‍ഷകദിനമായി ആചരിച്ചു.  ഒട്ടേറെ പ്രതീക്ഷകളുമായാണ് കര്‍ഷകര്‍ കാത്തിരുന്ന പുതുവര്‍ഷം എത്തിയത്. പൊന്നിന്‍ചിങ്ങത്തെ കണികണ്ട് പുതിയ നാളുകളിലേക്ക് പ്രവേശിക്കുകയാണ് ഒരോ കര്‍ഷകനും. കര്‍ക്കിടകത്തിന്  തൊട്ട് പിന്നാലെ എത്തുന്നതാണ് പ്രത്യാശയുടെ പൊന്നിന്‍ ചിങ്ങം. പാടത്ത് നിറഞ്ഞ പൊന്‍കതിരുകളാണ് ഈ പുതു വര്‍ഷത്തെ വരവേല്‍ക്കുന്നത്. കര്‍ഷക ദിനത്തിലും പക്ഷേ നെല്ല് സംഭരിച്ച തുക കിട്ടാത്തത് പ്രതിസന്ധിയാകുന്നുണ്ട്. സമ്പല്‍സമൃദ്ധിയുടെ ചിങ്ങത്തില്‍ എല്ലാ ദുരിതവും അവസാനിച്ച് നല്ല നാളുകള്‍ വരുമെന്ന വിശ്വാസത്തിലാണ് ഒരോ കര്‍ഷകനും.  കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ചിങ്ങം. സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വരവറിയിച്ച് പൊന്നോണം വന്നെത്തുന്ന ചിങ്ങത്തിനായി കാത്തിരിക്കുകയായിരുന്നു മലയാളികള്‍ . ചിങ്ങമാസമെത്തിയാല്‍ കേരളക്കരയില്‍ എങ്ങും ആഘോഷങ്ങളാണ്. ആശങ്കകള്‍ ഏറെ ഉണ്ടെങ്കിലും പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കുയാണ് ഓരോ മലയാളിയും. ഇത്തവണ ചിങ്ങത്തിലും മഴ ഉണ്ടാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. മലയാളികള്‍ക്ക് അന്യമായികൊണ്ടിരിക്കുന്ന കൊയ്ത്താണ് ചിങ്ങമാസത്തിലെ പ്രധാന ആഘോഷം. ചിങ്ങമാസത്തിലെ തിരുവോണത്തിനായുള്ള കാത്തിരുപ്പിലാണ് ഓരോ മലയാളിയും.



Post a Comment

0 Comments