Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂരില്‍ എരുമക്കിടാവിന് തെരുവ് നായുടെ കടിയേറ്റു



തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ വ്യാപകമാവുന്നു. ഏറ്റുമാനൂരില്‍ എരുമക്കിടാവിന് രണ്ടാഴ്ചക്കിടയില്‍ രണ്ടു തവണയാണ് തെരുവ് നായുടെ  കടിയേറ്റത്. ഏറ്റുമാനൂര്‍  വടക്കേനടയിലെ താമസക്കാരനായ പാടത്തേട്ടു ഗോപിവിലാസം വീട്ടില്‍ ജഗദീഷിന്റെ എരുമക്കിടാവിന്റെ വാല്‍ തെരുവുനായ് കടിച്ചുമുറിച്ചു. 

ഒരാഴ്ച മുമ്പ് തെരുവുനായ്ക്കളുടെ കടിയേറ്റിരുന്നു. മൃഗാശുപത്രിയില്‍ നിന്നും ഡോക്ടര്‍ അടക്കമുള്ളവര്‍ എത്തി ചികിത്സ നല്‍കുകയും ചെയ്തിരുന്നു.  ഒരാഴ്ചത്തെ ചികിത്സയില്‍ തന്നെ  സുഖം പ്രാപിച്ച എരുമയെ പാടത്തിറക്കി   കെട്ടിയപ്പോഴാണ് വീണ്ടും തെരുവ് നായ അക്രമണം ഉണ്ടായതും വാല്‍ മുറിഞ്ഞു തൂങ്ങിയതും.  പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. തെരുവുനായ് ശല്യം ഒഴിവാക്കാന്‍ നടപടികളുണ്ടാവത്തതില്‍ പ്രതിഷേധമുയരുകയാണ്.

Post a Comment

0 Comments